Illuminati(malayalam) part-1

 The word "illuminati" derived from the Latin word"i>illuminates"
ലാറ്റിൻ പദമായ ഇല്ലുമിനാറ്റസ് എന്നതിന്റെ ബഹുവചനം 
          യഥാർത്ഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന - നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ് ഇല്യൂമിനേറ്റി.     
          1776 മെയ് 1ന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയയിൽ അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം.സ്ഥാപകനായ ആദം വെയ്ഷാപ്റ്റ് പെർപെർഫക്റ്റവിലിസ്റ്റ്സ് എന്ന പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്.അന്ധവിശ്വാസം , പൊതുജീവിതത്തിൽ മതപരമായ സ്വാധീനം, ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുക എന്നിവക്കെതിരെ പോരാടുക ആയിരുന്നു  ലക്ഷ്യങ്ങൾ.ഇത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നുക്കൊണ്ടിരിക്കുന്നു.
                ഡാൻ ബ്രൗൺ തന്റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലൂടെ ഇല്യൂമിനേറ്റി ഏറെ പ്രശസ്തമായി.ലോകത്തെ  നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും  അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എവിടെയാണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു.

Comments

Post a Comment